തൃശൂർ: ഒൗഷധി ഓയിൽ ആൻഡ് ലേഹ്യം പ്ലാന്റ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ആയുർവേദ മരുന്നുനിർമാണ സ്ഥാപനമായ ഒൗഷധി ഉത്പാദനത്തിൽ വർധനവ് ലക്ഷ്യമിട്ടാണ് കുട്ടനെല്ലൂർ ഫാക്ടറി ആധുനികവത്ക്കരിച്ചത്.
കുട്ടനെല്ലൂർ ഒൗഷധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ. രാജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ വിശിഷ്ടാതിഥിയായി. ഒൗഷധി മാനേജിംഗ് ഡയറക്ടർ പി.എം. ലതാകുമാരി, ഒൗഷധി ജനറൽ മാനേജർ ഇ. ഷിബു, കന്പനി സെക്രട്ടറി എസ്. വിനീത തുടങ്ങിയവർ പ്രസംഗിച്ചു.